കണ്ണൂർ: പയ്യന്നൂരിൽ വൻകഞ്ചാവ് വേട്ട. വിതരണക്കാരനായ പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പയ്യന്നൂർ കോറോം റോഡിൽ വെച്ചു നടത്തിയ പരിശോധനയിൽ പശ്ചിമബംഗാൾ മൂർഷിദബാദ് സ്വദേശി എസ്. നാജിമുല്ലാ(35) 1.310 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വിൽപനയ്ക്കിടെയാണ് ഇയാൾ എക്സൈസ് ഇൻസ് പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലാകുന്നത്.

ഇയാൾക്കെതിരെ എൻ.ഡി. പി. എസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്. പയ്യന്നൂർ മേഖലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഈയാളെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഇ:ൗയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജെനെയാണ് നാജിമുൽ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, കെ.സജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, സനേഷ് എന്നിവർ പങ്കെടുത്തു.