- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഹബ്ബായ അടൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായത് തെങ്ങമത്ത് നിന്ന്; പരിശോധന പതിവായിട്ടും താവളം മാറ്റാതെ ലഹരി മാഫിയ
അടൂർ: പത്തനംതിട്ട ജില്ലയിലെ ലഹരി മരുന്ന ഹബ് ആയ അടൂരിൽ വീണ്ടും കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവ് ഡാൻസാഫ് ടീമും ലോക്കൽ പൊലീസും ചേർന്ന് പിടികൂടി. അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.
പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രാഘവന്റെ മകൻ രവീന്ദ്രൻ (57), മകൻ മണികണ്ഠൻ എന്നിവരാണ് ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. രവീന്ദ്രൻ മുമ്പ് അബ്കാരി, കഞ്ചാവു കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡിവൈ.എസ് .പിയുമായ കെ എ വിദ്യാധരന്റെയും അടൂർ ഡിവൈ.എസ്‌പി ആർ. ജയാജിന്റെയും മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികൾ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പശ്ചിമബംഗാൾ മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം എന്ന സ്ഥലത്ത് മോർട്ടുജ മകൻ പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂർ ഏഴാംമൈലിൽ വച്ച് ഏനാത്ത് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ജില്ലയിൽ ലഹരിവസ്തുക്കളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊണ്ടുവരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധപതിപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ് ഐ അനൂപ്, അടൂർ എസ് ഐ മനീഷ്, ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ,ബിനു ,അഖിൽ ,
ശ്രീരാജ്, സുജിത്, അടൂർ പൊലീസ് സ്റ്റേഷനിലെ സി പി ഓ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയുള്ള വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്