കൊച്ചി: ആർ.എംപി.ഐ, എം.സിപിഐ (യു) പാർട്ടികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനതല മാർക്‌സിസ്റ്റ് പഠനസ്‌കൂൾ എറണാകുളത്ത് ആരംഭിച്ചു. പഠന സ്‌കൂളിന്റെ ഭാഗമായി അദ്ധ്യാപക ഭവനിൽ ആരംഭിച്ച രണ്ടു ദിവസത്തെ ക്യാമ്പിൽ പി.കൃഷ്ണമ്മാൾ അദ്ധ്യക്ഷത വഹിച്ചു.

പഠനസ്‌കൂളിന്റെ ഉദ്ദേശലക്ഷ്യങ്ങളും പഠനവിഷയങ്ങളും ആർ.എംപി.ഐ. സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് വിശദീകരിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിചയപ്പെടുത്തി എം.സിപിഐ(യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ പഠന സ്‌കൂളിനു തുടക്കം കുറിച്ചു. വിശ്വകലാ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ രണ്ടാംദിവസമായ നാളെ കുടുംബം, സ്വകാര്യ സ്വത്ത്, രാഷ്ട്രം എന്നിവയുടെ ഉത്ഭവം എന്ന പുസ്തകം പരിചയപ്പെടുത്തി ആർ.എംപി.ഐ കേന്ദ്ര സ്റ്റാന്റിങ് കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ സംസാരിക്കും.