- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി കൈപ്പറ്റിയത്; ഇത് അധികാര ദുർവിനിയോഗം; പിന്നിൽ അഴിമതിയെന്നും കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജി; വിജിലൻസ് കോടതി നിലപാട് നിർണ്ണായകം; മാസപ്പടിയിൽ നിയമ വഴിയും
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേിയിലെ ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. വിജിലൻസ് കോടതിയുടെ നിഗമനങ്ങൾ നിർണ്ണായകമാകും.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് സ്വകാര്യ കമ്പനിയിൽനിന്ന് 1.72 കോടി കൈപ്പറ്റിയത്. ഇത് അധികാര ദുർവിനിയോഗമാണ്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ഒന്നാം എതിർ കക്ഷിയാക്കിയാണ് ഹർജി. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം എതിർ കക്ഷി. ആദായ നികുതി വകുപ്പിന്റെ പട്ടികയിൽ പേരുണ്ടായിരുന്ന സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരും ഹർജിയിലുണ്ട്.
മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തേ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി എടുക്കാൻ വിജിലൻസ് തയാറാകത്തിനേ തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി അന്വേഷണത്തിന് ഉത്തരവിട്ടാൽ അത് സർക്കാരിന് വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ വാദത്തിനിടെ സർക്കാരെടുക്കുന്ന നിലപാട് നിർണ്ണായകമാകും.




