തൊടുപുഴ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിയമസഭയിൽ ആക്ഷേപമുന്നയിച്ചതിന്റെ പേരിൽ മാത്യു കുഴൽനാടൻ എംഎ‍ൽഎക്കെതിരെ സിപിഎം നടത്തുന്നത് നാലാംകിട രാഷ്ട്രീയപ്രേരിത നടപടികൾ മാത്രമെന്ന് ഡീൻ കുര്യാക്കോസ് എംപി. ധൈര്യമുണ്ടെങ്കിൽ മാത്യുവിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയണമെന്നും ഡീൻ ആവശ്യപ്പെട്ടു.

പുകമറ സൃഷ്ടിച്ച് തങ്ങൾക്ക് നേരെ വരുന്ന ആക്ഷേപങ്ങളിൽനിന്ന് രക്ഷപ്പെടാമെന്നാണ് സിപിഎം കരുതുന്നത്. യഥാർഥ്യം ജനങ്ങളെ അറിയിക്കുകയും തെറ്റുകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നത് യഥാർഥ ജനപ്രതിനിധിയുടെ കർത്തവ്യമാണ്.

അഴിമതിക്കെതിരെ പ്രതികരിക്കുന്ന മാത്യു കുഴൽനാടനോടൊപ്പം കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അണിനിരക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.