കണ്ണൂർ: കേളകം പഞ്ചായത്തിലെ രാമച്ചിയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധ ധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.