തിരുവനന്തപുരം: കേരളത്തിലെ സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2022ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടയിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 19 മുതൽ 23ന് രാവിലെ 10 വരെ വിദ്യാർത്ഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് തയാറാക്കിയത്.

വിദ്യാർത്ഥികൾക്ക് 'KEAM 2022-Candidate Portal'ലെ 'Provisional Allotment List' എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റ് കാണാം. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷ കമീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വഴി ചൊവ്വാഴ്ച ഉച്ചക്ക് 12നുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് ഒക്ടോബർ 26ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ. ഫോൺ: 04712525300.