- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി റോഡിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; തമിഴ്നാട് സ്വദേശി മരിച്ചു; മൂന്നുപേർക്ക് നിസാര പരുക്ക്; അപകടം ഇന്ന് രാവിലെ
തിരുവല്ല: തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ എം.സി റോഡിലെ തുകലശേരിയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു.
ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) ആണ് മരിച്ചത്. തുകലശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ നിസാര പരുക്കേറ്റ മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story