- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയുമായി യുവാവിനെ പിടികൂടി; സ്വന്തം ആവശ്യത്തിന് വാങ്ങിയതെന്ന് യുവാവ്
പത്തനംതിട്ട: എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിള വടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പൊലീസ് സ്‌പെഷ്യൽ സ്‌ക്വാഡും അടൂർ പൊലീസും ചേർന്ന് ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
രഹസ്യവിവരത്തെതുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.
ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ഊർജ്ജിതമായ നടപടികൾ പൊലീസ് ജില്ലയിൽ സ്വീകരിച്ചുവരികയാണ്. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ.മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Next Story




