- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളാപ്പിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കളിൽ ഒരാളിൽ നിന്നം എംഡിഎംഎ കണ്ടെത്തി; പോക്കറ്റിലുണ്ടായിരുന്നത് 8.9 ഗ്രാം എംഡിഎംഎ
കണ്ണൂർ: കണ്ണൂർ-കാസർകോട് ദേശീയ പാതയിലെ തളാപ്പ് എ.കെ.ജി ആശുപത്രി പരിസരത്തുനിന്നും ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോഡ് ചൗക്കി ബദർ നഗറിലെ ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎ യാണ് പോക്കറ്റിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നുമിനി മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായത്. അപകടത്തിൽ അതീവഗുരുതരമായി പരുക്കേറ്റ ലത്തീഫ്,സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയതിനാൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മത്സ്യലോറ ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരുമണിക്കൂറോളം വാഹനഗതാഗതംമുടങ്ങി. കണ്ണൂർ ടൗൺ പൊലിസെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. മംഗ്ളൂരിൽ നിന്നും ആയിക്കരയിലേക്ക് വന്ന മത്സ്യലോറിയാണ് അപകടത്തിൽപ്പെട്ടത്.കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക്‌ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ.




