- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എക്സൈസും പൊലീസും സംയുക്തമായി ലഹരിമരുന്ന് പരിശോധന; എംഡിഎംഎ പിടികൂടി
തിരുവനന്തപുരം: ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്‌സൈസിന്റെയും പൊലീസിന്റെയും വ്യാപക പരിശോധന. ജില്ലയുടെ വിവിധഭാഗങ്ങളിലും അമരവിള ചെക്ക്‌പോസ്റ്റിലും ഉൾപ്പെടെ പരിശോധന ഇപ്പോഴും തുടരുകയാണ്.
തിരുവനന്തപുരം നഗരത്തിൽ മൂന്ന് യുവാക്കളിൽനിന്നായി 125 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്ന് പിടിച്ചെടുത്തു. അരുവിക്കരയിൽ വാടകവീട്ടിൽനിന്ന് അഞ്ചുകിലോ കഞ്ചാവും പിടികൂടി.ശാസ്തമംഗലത്ത് പിടിയിലായവരിൽനിന്ന് 109 ഗ്രാം എം.ഡി.എം.എ.യും പ്രാവച്ചമ്പലം സ്വദേശിയിൽനിന്ന് 15 ഗ്രാം എം.ഡി.എം.എ.യുമാണ് കണ്ടെടുത്തത്. അരുവിക്കരയിലെ വാടകവീട്ടിൽനിന്നാണ് അഞ്ചുകിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പെരിങ്ങമല സ്വദേശി മുഹമ്മദ് ആദിലിനെ അരഗ്രാം എം.ഡി.എം.എയുമായി പിടികൂടി. യുവാക്കൾ എം.ഡി.എം.എ. കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവർ ബെംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്നാണ് വിവരം.
തിരുവനന്തപുരം ശാസ്തമംഗലം ശ്രീജിത്ത്, രാഹുൽ, പ്രാവച്ചമ്പലം സ്വദേശി വിഷ്ണു എന്നിവരിൽനിന്നാണ് എം.ഡി.എം.എ. പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി മഹേഷിനെ കസ്റ്റഡിയിലെടുത്തു.




