- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ വീണ്ടും ലഹരിവേട്ട; പിടികുടിയത് കഞ്ചാവും എംഡിഎംഎയും; മൂന്നു യുവാക്കൾ അറസ്റ്റിൽ; ഒരാൾ രക്ഷപ്പെട്ടു: തിരുവല്ല ലഹരി മരുന്ന് ഹബ് ആകുമ്പോൾ
തിരുവല്ല: നഗരത്തിൽ നിന്ന് ഒരു ദിവസം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത് കഞ്ചാവും എംഡിഎംഎയും. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.
250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കാവുംഭാഗം കിഴക്ക് മുറി കുസുമ സദനത്തിൽ അഖിൽ (30), പാലിയേക്കര പെരുമ്പാലത്തിൽ കാലാ വീട്ടിൽ ജോൺ കുരുവിള (29) എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നും പിടിയിൽ ആയത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ ഡാൻസാഫ് എസ്ഐ അജി സാമുവൽ ലോക്കൽ പൊലീസിന് കൈമാറി.
രാത്രി ഒമ്പതു മണിയോടെയാണ് ഒരു ഗ്രാം എംഡിഎംഎയുമായി ഒരാൾ പൊലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന യുവാവ് പൊലീസിനെ വെട്ടിച്ച് കടന്നു. കൊമ്പാടി ദാസ് ഭവനത്തിൽ ഹരികൃഷ്ണൻ ആണ് പിടിയിലായത് . തീപ്പിനി സ്വദേശി ജെറി ആണ് രക്ഷപ്പെട്ടത്. ബൈപ്പാസിലെ രാമൻ ചിറയ്ക്ക് സമീപത്ത് നിന്നുമാണ ഡാൻസാഫ് ടീം ഇയാളെ പിടിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്