പയ്യന്നൂർ: പയ്യന്നൂരിൽ എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്‌ച്ച പുലർച്ചെ പന്ത്രണ്ടരയ്ക്ക് പയ്യന്നൂർ കോത്തായിമുക്കിൽ നടത്തിയ വാഹനപരിശോധനയിലാണ് പാലക്കാട് തൃത്താല സ്വദേശി മടപ്പാട്ട് ഹൗസിൽ എംപി ഉമ്മറിന്റെ മകൻ എംപി ജിനാസ്(37) പിടിയിലായത്. പയ്യന്നൂർ എസ്. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്വകാഡും പയ്യന്നൂർ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിപിടിയിലായത്. 2,02 ഗ്രാം എം,.ഡി. എം. എയാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.

മംഗഌരിൽ നിന്നുംകടത്തിക്കൊണ്ടുവന്നതാണ് എം. ഡി. എം. എയെന്നാണ് പ്രതി മൊഴിനൽകിയത്. ഇയാൾ മയക്കുമരുന്ന് റാക്കറ്റിന്റെ കാരിയറാണെന്നു പൊലിസ് സംശയിക്കുന്നുണ്ട്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. കണ്ണൂരിൽ മയക്കുമരുന്ന് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. ദേശീയ പാതയിൽ പഴുതടച്ച അന്വേഷണമാണ് നടത്തിവരുന്നത്.

കണ്ണൂർ സിറ്റി, റൂറൽ പൊലിസ് കമ്മിഷണർമാരുടെ കീഴിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിരുദ്ധ സേനയും ലോക്കൽ പൊലിസും സംയുക്തമായാണ് റെയ്ഡ് നടത്തിവരുന്നത്. ഇതിനൊപ്പം എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം പാപ്പിനിശേരിയിൽ വീടുവളഞ്ഞ് മാരക മയക്കുമരുന്നായ മെത്താഫിറ്റ്മാനുമായി യുവാവിനെ പിടികൂടിയിരുന്നു. രണ്ടരലക്ഷത്തിന്റെ മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികൾക്ക് കോടതിയും അതിശക്തമായ ശിക്ഷയാണ് നൽകിവരുന്നത്.

മാരക ലഹരി വസ്തുവായ മെത്താഫിറ്റമിൻ കൈവശംവെച്ച കുറ്റത്തിന് 17000 രൂപ പിഴയടക്കാൻ എടക്കാട് ഊർപ്പഴശ്ശി യു. പി.സ്‌കൂളിന്നടുത്തുള്ള ടി.സി.ദിനൂപിനെ (29) ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുഹമ്മലി ഷെഹ് ഷാദ് ശിക്ഷിച്ചു. എക്‌സൈസ് ഇൻസ് പെക്ടർ കെ. ഡി. മാത്യുവാണ് ഒരുഗ്രാം മാരക ലഹരി വസ്തുവുമായി ദിനൂപിനെ പിടികൂടിയത്.