- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാജ് പാർലറിൽനിന്ന് 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
മരട്: മസാജ് പാർലർ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തിയ യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്കിനെയാണ് (36) 45 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
പരിശോധന വേളയിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്നു പ്രതി. അടുത്തിടെ ജില്ലയിലെ മസാജ് പാർലറുകളിൽ മാത്രമായി നടത്തിയ പരിശോധനകളിൽനിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എം.ഡി.എം.എ, ഒരു ബുള്ളറ്റ് എന്നിവയും സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തതായി എക്സൈസ് വ്യക്തമാക്കി.
Next Story



