- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ സ്‌കൂളിന് സമീപം എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍; സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ തന്‍സീറിന്റെ മൊഴി
കണ്ണൂരില്‍ സ്‌കൂളിന് സമീപം എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വിദ്യാലയത്തിന് സമീപം നിരോധിത മാരാകമയക്കുമരുന്നായ എം.ഡി.എം.എയുമായി ദീര്‍ഘദൂര റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്ന കണ്ണൂര്‍ - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറും ഇരിട്ടി ചാവശേരി സ്വദേശിയുമായ കെ. തന്‍സീര്‍(36) പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ടൗണ്‍ എസ്.ഐമാരായ വി.വി ദീപ്തി, റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. 2.1 ഗ്രാം എം.ഡി.എം.എയാണ് ദേഹത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത്. വില്‍പനയ്ക്കും സ്വന്തം ആവശ്യത്തിനുമാണ് എം.ഡി.എം.എ കൈവശം വെച്ചതെന്നാണ് തന്‍സീര്‍ ചോദ്യം ചെയ്യലില്‍ പൊലിസിന് മൊഴി നല്‍കിയത്. പ്രതിക്കെതിരെ എന്‍.ഡി.പി. എസ് ആക്ടുപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.