- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; വാഹനപരിശോധനയിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി പോലീസ്; പ്രതി പോക്സോ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: വർക്കലയിൽ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പോലീസ് പിടികൂടി. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയിൽ പിടിയിലായത്. ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിന്‍റെ നിരീക്ഷണത്തിൽ തന്നെ ആയിരിന്നു പ്രതി.
എംഡിഎംഎ വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ പോകുമ്പോളാണ് പട്ടരുമുക്കിൽ വച്ച് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയതെന്നെന്നാണ് അയിരൂർ പോലീസ് വിശദമാക്കുന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വർക്കലയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ആകാശ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയെന്നാണ് വിവരങ്ങൾ.
Next Story