- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനക്കായി വാഹനത്തിൽ എം.ഡി.എം.എ കടത്തി; കാസർഗോഡ് സ്വദേശികളായ യുവാക്കൾ ആലപ്പുഴയിൽ പിടിയിൽ; ലഹരി കടത്തുകാർ പിടിയിലായത് വാഹന പരിശോധനയ്ക്കിടയിൽ
ആലപ്പുഴ:ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർകോടമധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർകോടമൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ (21) എന്നിവരെയാണ് എക്‌സൈസസംഘം പിടികൂടിയത്. വാഹനത്തിൽ വിൽപനക്കായി കടത്തിയ എം.ഡി.എം.എ യാണ് ഇവരിൽ നിന്നും പിടികൂടിയത്.
ആലപ്പുഴ എക്‌സൈസറേഞ്ചഇൻസ്‌പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണഇവർ കുടുങ്ങിയത്.കെ.എൽ 7 സി.വി 1120 നമ്പറിലുള്ള കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്നവിറ്റുകിട്ടിയ 5000 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മംഗലാപുരത്ത് നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡചെയ്തു.പ്രിവന്റിവ് ഓഫിസർ ഇ.കെ. അനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ബബിത രാജ്, ഐ.ബി പ്രിവന്റിവ് ഓഫിസർ അലക്‌സാണ്ടർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.




