ഇരിട്ടി:കൂട്ടുപുഴയിൽ വൻ എം.ഡി. എ വേട്ടയിൽ യുവാക്കൾ കുടുങ്ങി. കണ്ണൂർ റൂറൽ പൊലിസ് പരിധിയിലാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. ഇരിട്ടി കൂട്ടുപുഴ പാലത്തിനു സമീപത്തുവച്ചു നടത്തിയ വാഹനപരിശോധനയിലാണ് ഇന്ന് പുലർച്ചെ വിപണിയിിൽ പത്തുലക്ഷം രൂപ വിലവരുന്ന 300ഗ്രാം എം.ഡി. എയുമായി യുവാക്കൾ പിടിയിലായത്.മട്ടന്നൂരിനടുത്തെ ഉളിയിൽ കുന്നിൻ കീഴിൽ സഹാഗറിൽ എസ. എം ജസീർ(42) നരയൻപാറ പി.കെ ഹൗസിൽ ഷമീർ(39) എന്നിവരെയാണ് കണ്ണൂർ റൂറൽ പൊലിസ് നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും(ഡാൻസെഫ്) ഇരിട്ടി പൊലിസും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെത്തിയത്.

ഇവർ ബംഗ്ളൂരിൽ നിന്നും മാരകമയക്കുമരുന്നായ എം. ഡി. എം.എ വാങ്ങി കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവരികെയാണ് പിടിയിലായത്.യുവാക്കൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഹുണ്ടായി ക്രറ്റ കാറും പൊലിസ് പിടിച്ചെുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ എം. ഡി. എം. എയുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് പൊലിസ് പിടിയിലായ ജാസിർ.

ഇവർ രണ്ടുപേരും ചേർന്ന് ബംഗ്ളൂരിലുള്ള നൈജീരിയക്കാരിൽ നിന്നും എം.ഡി. എം. എ നേരിട്ടുവാങ്ങി കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കിടെയിലും യുവാക്കൾക്കിടെയിലും വിതരണം ചെയ്തുവരികയായിരുന്നു. ഇവർ മയക്കുമരുന്ന് വിൽപന നടത്തുന്നത് നേരത്തെ മനസിലാക്കിയിരുന്ന ഡാൻസെഫ് കഴിഞ്ഞ ഒരുമാസമായി പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.കണ്ണൂരിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തോടൊപ്പം അതിർത്തി കടന്നു മയക്കുമരുന്നെത്തുന്നതിനെ പൊലിസും എക്സൈസും ഡാൻസെഫും റെയ്ഡും ശക്തമാക്കിയിരിക്കുകയാണ്.