- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ അന്വേഷകർക്കായി സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ നാളെ; 70 സ്ഥാപനങ്ങൾ
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
സ്വകാര്യ മേഖലയിലുള്ള എഴുപതോളം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. ആധുനിക തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് സ്വകാര്യമേഖലയിൽ ഇതിനോടകം ജോലി ലഭിച്ചത്. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴിൽദായകരെയും ഒരേ വേദിയിൽ അണിനിരത്തി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.




