- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടത്തിനിടെ ലേഡീസ് കോച്ചിൽ പുക, അപായച്ചങ്ങല വലിച്ചിട്ടും നിർത്താതെ മെമു
കൊച്ചി: ഓട്ടത്തിനിടെ കോച്ചിൽ പുക കണ്ടതിനെ തുടർന്ന് അപായച്ചങ്ങല വലിച്ചിട്ടും ആലപ്പുഴ എറണാകുളം മെമു നിർത്തിയില്ലെന്ന് പരാതി. ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകളം ജംഗ്ഷനിൽ എത്തുന്നതിന് മുൻപാണ് ലേഡീസ് കോച്ചിൽ പുക കണ്ടത്.
സ്ത്രീകളും ബഹളം കേട്ട് മറ്റു കോച്ചുകളിൽ നിന്നെത്തിയവരും പലതവണ അപായച്ചങ്ങല വലിച്ചിട്ടും ട്രെയിൻ നിർത്തിയില്ല. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ നിർത്തിയത്.
അപായച്ചങ്ങല വലിക്കുമ്പോൾ ലഭിക്കേണ്ട സിഗ്‌നൽ ലഭിച്ചില്ലെന്നാണ് കാരണം അന്വേഷിച്ച യാത്രക്കാരോട് ലോക്കോപൈലറ്റ് പറഞ്ഞത്. എന്തുകൊണ്ടാണ് അപായച്ചങ്ങല വലിച്ചിട്ടും ട്രെയിൻ നിൽക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Next Story




