- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയടക്കുന്ന സമയമായിട്ടും വീട്ടിലെത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് കടയിൽ മരിച്ച നിലയിൽ; ഗുരുവായൂരിൽ വ്യാപാരി തൂങ്ങിമരിച്ചു; മരണത്തിന് പിന്നിൽ കടബാധ്യതയെന്ന് നിഗമനം
തൃശ്ശൂർ: ഗുരുവായൂരിൽ വ്യാപാരിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട് സ്വദേശി തരകൻ ജിജോ ആണ് മരിച്ചത്. 44 വയസായിരുന്നു. തൈക്കാട് തിരിവിലുള്ള പൗർണമി പ്ലാസ കെട്ടിടത്തിലെ ഓക്സിലാബ് എന്ന സ്ഥാപനത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി ഏറേ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് തരകൻ ജിജോയുടെ ഭാര്യ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കൾ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോൽ കൊണ്ടു വന്ന് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അരി, പലവൃജ്ഞന കച്ചവടക്കാരനായിരുന്നു ജിജോ. സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ