- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിലിട്ടറി നഴ്സിങ് സര്‍വീസില്‍ എക്സ് സര്‍വീസ്മെന്‍ പദവി പുന:സ്ഥാപിക്കണം; കേന്ദ്ര സര്‍ക്കാരില്‍ നിരവധി ഹര്‍ജികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി
മിലിട്ടറി നഴ്സിങ് സര്‍വീസില്‍ എക്സ് സര്‍വീസ്മെന്‍ പദവി പുന:സ്ഥാപിക്കണം;
തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സര്‍വീസില്‍ (എം.എന്‍.എസ്) വിമുക്തഭട പദവി (എക്സ് സര്‍വീസ്മെന്‍) പുന:സ്ഥാപിക്കണമെന്ന് മിലിട്ടറി നഴ്സിങ് സര്‍വീസ് വെറ്ററന്‍സ് ഓഫീസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. സേനയിലെ മറ്റു സ്ഥിരം കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ പദവികളും ആനുകൂല്യങ്ങളും നഴ്സിങ് ഓഫീസര്‍മാര്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കിയതായും അസോസിയേഷന്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി ഹര്‍ജികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും അസോസിയേഷന്‍െ്റ പരാതി. 2018 വരെ നഴ്സിങ് ഓഫീസര്‍മാര്‍ക്ക് എക്സ് സര്‍വീസ്മെന്‍ പദവിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു. എന്നാല്‍, ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇതോടെ, ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍മാര്‍ക്ക് മറ്റ് ജോലികള്‍ക്കുണ്ടായിരുന്ന സംവരണം ഇല്ലാതായി.
നീറ്റില്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന സംവരണവും ഇപ്പോള്‍ ലഭ്യമല്ലാതായി. എക്സ് സര്‍വീസ്മെന്‍ പദവി പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്‍്റ് ഓഫ് പെഴ്സണല്‍ ആന്‍ഡ് ട്രെയിനിങിനും അസോസിയേഷന്‍ ഹര്‍ജികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പദവി പുന:സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് കേന്ദ്രീയ സൈനിക് ബോര്‍ഡാണെന്നും അസോസിയേഷന്‍ അറിയിച്ചു.