തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ.വില വർദ്ദിപ്പിക്കാനുള്ള തീരുമാനം നടപ്പിലാവുന്നതോടെ ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക.ഇതോടെ കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും വില.മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു.പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമ്മിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും.ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് പാലിന്റെ വില വർദ്ദിപ്പിക്കാനുള്ള തീരുമാനത്തിന് മിൽമക്ക് അനുമതി നൽകിയത്.വില വർദ്ദനവിന്റെ 83.75% (5.025 രൂപ) കർഷകർക്ക്, 0.75% (0.045 രൂപ) ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്, 5.75% വീതം (0.345 രൂപ) ഡീലർമാക്കും സംഘങ്ങൾക്കും, 3.5% (0.21 രൂപ) മിൽമയ്ക്ക്, 0.5% (0.03 രൂപ) പ്ലാസ്റ്റിക് നിർമ്മാർജനത്തിന് എന്നിങ്ങനെയാണു വിഭജിച്ചിരിക്കുന്നതെന്നു മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.