- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നർത്തകിയും മോഡലും വ്ലോഗറുമായ ഡോ മിനി വെട്ടിക്കൽ വാഹനാപകടത്തിൽ മരിച്ചു; അപകടമുണ്ടായത് അമേരിക്കയിലെ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ:നർത്തകി മോഡൽ വ്‌ലോഗർ എന്നീ നിലകളിൽ അറിയപ്പെടുന്ന് മലയാളി ഡോക്ടർക്ക് അമേരിക്കയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം.അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തിലാണ് രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ൽ മരിച്ചത്.കഴിഞ്ഞ 26 വർഷമായി ഫിസിഷ്യൻ എന്ന നിലയിൽ ആതുരസേവന രംഗത്ത് സജീവമായിരുന്നു മിനി വെട്ടിക്കൽ.
ആതുര സേവനത്തിനൊപ്പം തന്നെ കലാരംഗത്തും തന്റേതായ പ്രാവീണ്യം തെളിയിച്ച അവർ മോഡൽ,നർത്തകി വ്ലോഗർ തുടങ്ങിയ മേഖലകളിലും പ്രശസ്തയായിരുന്നു.ഹൂസ്റ്റണിൽ വെച്ച് ഡോക്ടർ ഓടിച്ചിരുന്ന എസ്യുവിയിൽ ബൈക്കിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.ഏറെക്കാലമായി സകുടുംബം ഹൂസ്റ്റണിലായിരുന്നു മിനിയുടെ താമസം.
ഭർത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കൽ കുടുംബാംഗം സെലസ്റ്റിൻ (ഐ.ടി. എൻജിനീയർ). മക്കൾ: പൂജ, ഇഷ, ദിയ, ഡിലൻ, ഏയ്ഡൻ. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.




