- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരാധന അതിന്റെ സമയത്ത് നടക്കും; ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും'; കായികപ്രേമികളെ പ്രകോപിപ്പിക്കരുത്; മതവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ട; സമസ്തക്ക് മറുപടിയുമായി മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം:താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും ഫുട്‌ബോൾ ലഹരിയായി മാറേണ്ടെന്നും പറഞ്ഞ സമസ്തക്ക് മറുപടിയുമായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ.സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെ കാര്യമില്ലെന്ന് ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് മന്തരി വ്യക്തമാക്കി.സ്പോർട്സ് വേറെ, മതം വേറെ.കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല.ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും താരാരാധന കായികപ്രേമികളുടെ വികാരമാണെന്നും മന്ത്രി പറഞ്ഞു.മതം അതിന്റെ വഴിക്കും സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
താരാരാധന ഇസ്ലാമിക വിരുദ്ധം, പോർച്ചുഗൽ പതാക കെട്ടേണ്ടെന്നും തരത്തിലുള്ള പ്‌സ്താവനയായിരുന്നു ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് സമസ്തയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്‌ബോൾ ഒരു ലഹരിയാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ പറഞ്ഞിരുന്നു.ഇതിനു മുറപടിയായാണ് കായികമന്ത്രിയുടെ പ്രതികരണം.




