- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: കൈനൂർ ചിറയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും കമ്മീഷണർ അങ്കിത് അശോകനും അന്തിമോപചാരം അർപ്പിച്ചു. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിൽ പൊതുദർശനത്തിന് വെച്ച നിവേദ്കൃഷ്ണയുടെ മൃതദേഹത്തിലാണ് അന്തിമോപചാരം അർപ്പിച്ചത്.
മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മെഡിക്കൽ കോളജ് - താലൂക്ക് ആശുപത്രി മോർച്ചറികളിൽ മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഇൻക്വസ്റ്റ് നടപടികൾക്കും മറ്റ് നടപടികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹത്തെ അനുഗമിച്ച് സെന്റ് തോമസ് കോളേജിൽ എത്തിച്ചേരുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story