- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ അംഗീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
തിരുവനന്തപുരം: മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായണ് ഇരുവരും രാജിവെയ്ക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ എൽഡിഎഫിലെ ഘടകകക്ഷികളുമായുള്ള ധാരണപ്രകാരമാണ് ഇപ്പോൾ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.
പുതിയ മന്ത്രിമാരായി കെ ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ചുമതലയേൽക്കും. രണ്ടാംപിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേശ്കുമാർ എന്നിവർ വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കും. വൈകിട്ട് നാലിന് രാജ്ഭവനിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റുമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പ്രതിപക്ഷത്തെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ