കോഴിക്കോട്: കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, നവംബർ 30ന് രാവിലെ 10.30ന് കോഴിക്കോട് കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ച സമിതിയുടെ പരിഗണനയിലുള്ള ഹർജികളിന്മേൽ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തും.

കൂടാതെ വിവിധ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും.