പാലക്കാട്: മങ്കര സ്വദേശിയായ 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. വിശ്വജിത്ത് എന്ന കുട്ടിയെ ഇന്നലെ പുലർച്ചെ 1.30 മുതലാണ് കാണാതായത്. വീട്ടിൽ നിന്നിറങ്ങിയ കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു.

കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിയെത്തുടർന്ന് മങ്കര പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ച പാലക്കാട് നിന്ന് കാണാതായ 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.