ആലപ്പുഴ: അമ്മ വഴക്കു പറഞ്ഞതിന് കായംകുളത്ത് നിന്ന് വീടുവിട്ടിറങ്ങിയ 15കാരനെ ബാംഗ്ലൂരില്‍ നിന്ന് കണ്ടത്തെി. കുട്ടിയെ ഇന്നു രാവിലെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ വീട്ടില്‍ നിന്നും പിണങ്ങി പോയതാണ് കുട്ടിയെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോള്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.