- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; ആലുവയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി; 14കാരൻ വീട് വിട്ടിറങ്ങിയത് കത്തെഴുതി വെച്ച ശേഷം
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ചെങ്ങമനാട് സ്വദേശിയായ 14 വയസ്സുകാരനെ കാണാതായത്. കത്തെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥി വീട് വിട്ടിറങ്ങിയത്.
വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ നിന്ന് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ സുരക്ഷിതനായി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു.
Next Story