- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു ദിവസം മുൻപ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി; വീട്ടമ്മയുടെ മൃതദേഹം ആറന്മുളയിൽ പമ്പയാറ്റിൽ കണ്ടെത്തി
പത്തനംതിട്ട: മൂന്നുദിവസം മുൻപ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയും പിന്നീട് കാണാതായതായി പരാതി ഉയരുകയും ചെയ്ത വീട്ടമ്മയുടെ മൃതദേഹം ആറന്മുളയിൽ പമ്പയാറ്റിൽ കണ്ടെത്തി.
പ്രക്കാനം ആലുനിൽക്കുന്നതിൽ സജുവിന്റെ ഭാര്യ സി.ആർ. രമാദേവി (60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിൽ ബുധനാഴ്ച കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ വീട്ടമ്മയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പമ്പാനദിയിൽ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് പറഞ്ഞാണ് രമാദേവി വീട്ടിൽനിന്ന് പോയത്.
മൊബൈൽഫോണും മറ്റും വീട്ടിൽ വച്ചിട്ടാണ് പോയത്. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. മക്കൾ: സജിത്ത്, സുജിത്ത്. മരുമകൾ: ആര്യ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്