കണ്ണൂർ: കണ്ണൂർ നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽ നിന്ന് റിസപ്ഷനിസ്റ്റിന്റെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ കളവ് നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണപുരം സിദ്ധീഖ് മൻസിലെ പടിഞ്ഞാറെപഴയ പുരയിൽ പി.പി.സവാദിനെ (35)യാണ് ടൗൺ സി-ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12 ന് മുനീശ്വരൻ കോവിലിനടുത്തെ സ്വീറ്റിലോഡ്ജിൽ മുറിയെടുക്കാനെന്ന വ്യാജേനെയെത്തിയ സവാദ് മേശമേൽ വെച്ചിരുന്ന റിസപ് ഷനിസ്റ്റിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുകയായിരുന്നു.

നേരത്തെ നിരവധി കളവ് കേസിൽ പ്രതിയായിരുന്നു ഇയാളെന്നും മോഷണമുതലുകൾ വില്പന നടത്തി കിട്ടുന്ന കാശു കൊണ്ട് ഗോവയിൽ പോയി മയക്ക് മരുന്ന് വാങ്ങി നാട്ടിൽ കൊണ്ടുവന്ന് വിൽപന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞ മോഷണം നടത്തുന്ന ഫോണുകളെല്ലാം തന്നെ ഇതരസംസ്ഥാന തൊഴിലാളികൾക്കാണത്രെ വില്പന നടത്തിപ്പോന്നിരുന്നത്. യുവതി ഫോണുകൾ ലോക്ക് പൊട്ടിച്ചു ഇയാൾ വിൽപന നടത്തുകയാണ് പതിവ്.