- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തനത്തിനും കേരളത്തിന്റെ ഉന്നമനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച നേതാവിനേയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി; ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമെന്ന് മോദി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുപ്രവർത്തനത്തിനും കേരളത്തിന്റെ ഉന്നമനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച നേതാവിനേയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത എളിമയും, അർപ്പണബോധമുള്ള നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു' മോദി ട്വീറ്റ് ചെയ്തു.



