വയനാട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലേക്ക് മടങ്ങി; പ്രതീക്ഷയോടെ കേരളം
മട്ടന്നൂര്‍: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. ശനിയാഴ്ച്ചവൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയത്. വയനാട്ടില്‍നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ വയനാട്ടില്‍നിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് […]
- Share
- Tweet
- Telegram
- LinkedIniiiii
മട്ടന്നൂര്‍: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. ശനിയാഴ്ച്ചവൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയത്. വയനാട്ടില്‍നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ വയനാട്ടില്‍നിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ യാത്രയാക്കി.