തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ നേതാക്കളെ ഉന്നമിട്ട് വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പലരും ലഹരിക്ക് അടിമകളെന്നും ലഹരി പരിശോധന നടത്താന്‍ വെല്ലുവിളിക്കുന്നതായും ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാം. ചില വിദ്യാര്‍ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാന്‍സലരായ തന്നെ ഖരാവോ ചെയ്തത് നിങ്ങള്‍ ടിവിയില്‍ കണ്ട് കാണും. ഇത്തരം തെമ്മാടികള്‍ അല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. .