- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പിനെ തേടി പൊത്തില്‍ തിരച്ചില്‍; കിട്ടിയത് സ്വര്‍ണവും പണവും അടങ്ങിയ പഴ്സ്
പാമ്പിനെ തേടി പൊത്തില്‍ തിരച്ചില്‍; കിട്ടിയത് സ്വര്‍ണവും പണവും അടങ്ങിയ പഴ്സ്
തൃശ്ശൂര്‍: പാമ്പിനെ തേടി പൊത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്. കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തു നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണമടങ്ങിയ പഴ്‌സ് കിട്ടുന്നത്. വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് പഴ്‌സ് കിട്ടിയത്. നെഹ്‌റുപാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്.
കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍ ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. 'പാമ്പിന് ചവിട്ടേല്‍ക്കാതിരുന്നതിനാലാണ് കടിയേല്‍ക്കാതിരുന്നത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചത് കണ്ടു. അവിടെയെത്തിയ ഒരു യുവാവ് വനംവകുപ്പിനെ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വനംവകുപ്പുദ്യോഗസ്ഥന്‍ എത്തി.' ഷാഗ്രഹ പറഞ്ഞു.
'പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ് കണ്ടത്. രേഖകളില്‍ കടവല്ലൂരിലുള്ള 22-കാരന്റെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍. ഇതു മുഖേന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മിഥുന്‍.