- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യോ.. ഇത് ഞാൻ തന്നെയല്ലേ..'; എ.ടി എമ്മിന് പുറത്ത് ക്ഷണിക്കാതെ എത്തിയ ഒരു അതിഥി; ഗ്ലാസിലെ സ്വന്തം പ്രതിബിംബം കണ്ട് വെപ്രാളം; ഉടുമ്പിനെ കാണാൻ തടിച്ചുകൂടിയത് നിരവധി പേർ
താമരശ്ശേരി: എടിഎമ്മിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് അങ്ങാടിയിലുള്ള ഒരു എടിഎമ്മിന് മുന്നിലാണ് ഇത്തരമൊരു സംഭവം നടന്നത്.
ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. എടിഎമ്മിന്റെ ഗ്ലാസ് ഡോറിൽ തന്റെ പ്രതിബിംബം കണ്ട ഉടുമ്പ്, അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഗ്ലാസിൽ തട്ടിനിന്ന ഉടുമ്പിനെ കാണാൻ നിരവധിപ്പേർ തടിച്ചുകൂടി. ഏറെ നേരം കഴിഞ്ഞിട്ടും ഉടുമ്പ് സ്ഥലം വിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് അതിനെ ഓടിച്ചുവിടുകയായിരുന്നു.
Next Story




