തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡി മുന്നിൽ ഹാജരാകില്ല. ഈ സാഹചര്യത്തിൽ ലക്ഷ്മണയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല.