കൽപ്പറ്റ: സോൾട്ട് ആൻഡ് പെപ്പർ സിനിമയിലൂടെ സിനിമാ പ്രേക്ഷകർക്ക പ്രിയങ്കരനായി മാറിയ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന വരയാൽ നിട്ടാനി കേളു അന്തരിച്ചു.90 വയസ്സായ മൂപ്പൻ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചകിത്സയിലായിരുന്നു.

ലാൽ-ആസിഫ് അലി-ബാബുരാജ് എന്നിവർക്കാെപ്പം സോൾട്ട് ആൻഡ് പെപ്പറിൽ അവതരിപ്പിച്ച മൂപ്പൻ എന്ന കഥാപാത്രത്തെിലൂടെയാണ് കേളു സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറാൻ മൂപ്പന് കഴിഞ്ഞു.സംഭാഷണം പോലും ഇല്ലാതെയിരുന്നിട്ടും സിനിമയിൽ മൂപ്പൻ കൈയടി നേടി.

സോൾട്ട് ആൻഡ് പെപ്പർ കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു വേഷമിട്ടു.ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജൻ, മണി, രമ എന്നിവർ മക്കളാണ്.ശവസംസ്‌കാരം ബുധനാഴ്ച വെകീട്ട് വീട്ടുവളപ്പിൽ.