- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി; വിഷം ഉള്ളിൽ ചെന്നെന്ന് സംശയം; അന്വേഷണം തുടങ്ങി
തൃശൂർ: വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലാണ് സംഭവം നടന്നത്. കാട്ടികുളം സ്വദേശി അജയ് യുടെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജയൻ തന്നെയാണ് അയൽവാസികളോട് വിവരം പറഞ്ഞത്. ശേഷം തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ഇരുവരും വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്നാണ് കരുതുന്നത്. ഇനി പോസ്റ്റ് മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കു എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
Next Story