- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ കുട്ടികൾ മത്സരിച്ച് വിജയം കണ്ടത്തട്ടെ; എല്ലാവരേയും ജയിപ്പിക്കുന്ന അവസ്ഥയിൽ നിന്നും വിദ്യാഭ്യാസ സമ്പ്രദായം മാറണം; സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിമർശനവുമായി എം ടി വാസുദേവൻ നായർ
തിരൂർ:പഠനത്തിൽ വിദ്യാർത്ഥികൾ മത്സര ബുദ്ധിയോടെ തന്നെയാണ് വിജയിച്ചുവരേണ്ടതെന്ന് എം ടി വാസുദേവൻ നായർ.നിലവിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ എല്ലാ കുട്ടികളേയും ജയിപ്പിക്കുന്ന അവസ്ഥായാണുള്ളത്.എന്നാൽ അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോൾ കുട്ടികൾ മത്സരിച്ച് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷിക-മലയാള വാരാഘോഷച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയുള്ള എം ടി യുടെ വിമർശനം.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ കേരള ജ്യോതി അവാർഡിനർഹനായ എംടി യെ സർവകലാശാലാ വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ ഉപഹാരം നൽകി ആദരിച്ചു.ഓങ്കോളജിസ്റ്റും ഫിലാഡൽഫിയ തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. എംവി പിള്ള ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.വിവർത്തകൻ കെഎസ് വെങ്കിടാചലം, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി പിസി ശ്രുജിത്ത്, ഡോ സി. ഗണേശ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അഫ്സൽ തുടങ്ങിയവരും പങ്കെടുത്തു.




