കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരത്തുകാരനെ നടക്കാവ് പൊലീസ് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് മൺപുറത്ത് വീട്ടിൽ മുഹമ്മദ് ഷബിൻ (28)നെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

പീഡനത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവിൽപ്പോകാൻ ശ്രമിക്കുന്നതിനിടയിൽ നടക്കാവ് പൊലീസ് സംഘം തിരുവനന്തപുരത്തെത്തി സൈബർസെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.