- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ രഹസ്യ ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു, തമ്മിലടി നിർത്തണം; മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റ കോൺഗ്രസിന് സാരോപദേശവുമായി മുഹമ്മദ് റിയാസ്
പാലക്കാട്: മൂന്ന് സ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസ് നേതൃത്വത്തിലെ പലരും കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ രഹസ്യ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന്
റിയാസ് ആരോപിച്ചു.
കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരത്തിലുള്ള രഹസ്യ ഏജന്റുമാരാണെന്നും റിയാസ് കുറ്റപ്പെടുത്തി. നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹിന്ദി ഭൂമിയിൽ കോൺഗ്രസ് പരാജയപ്പെട്ട പശ്ചാതലത്തിലാണ് മന്ത്രി റിയാസിന്റെ പ്രതികരണം.
''കോൺഗ്രസിന്റെ പരാജയം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ ശരിയായ അർഥത്തിൽ ബിജെപിക്കെതിരെ പോരാടാൻ അവർക്ക് സാധിക്കുന്നില്ല. തമ്മിലടി പ്രധാന പ്രശ്നമായി വരികയാണ്. കോൺഗ്രസിനോടൊപ്പം നിൽക്കുന്ന മതനിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് നേതൃത്വത്തിലെ പലരും''- റിയാസ് പറഞ്ഞു.
''രാജസ്ഥാനിലെ തമ്മിലടിയാണ് പ്രശ്‌നം. വ്യക്തിഗത നേട്ടങ്ങൾ എന്തെന്ന് നോക്കി ബിജെപി വിരുദ്ധ പോരാട്ടത്തെ ശരിയായ അർത്ഥത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് പറ്റുന്നില്ല. കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചത് സർക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പ്രകീർത്തിക്കുന്നു. അതേസമയം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എൽ.ഡി.എഫ്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം നിൽക്കുകയാണ്''- റിയാസ് കുറ്റപ്പെടുത്തി.
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലരും ഇന്ന് കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്‌ച്ചയാണ് കാണുന്നത്, ഇവരെ തിരിച്ചറിയണം- മന്ത്രി വ്യക്തമാക്കി.




