- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിയും പലചരക്ക് സാധനങ്ങളും വാങ്ങി നൽകി; കടയിലെ കടവും തീർത്തു; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ആശ്വാസ സഹായവുമായി മട്ടാഞ്ചേരിക്കാരൻ മുകേഷ് ജെയ് ൻ
തൊടുപുഴ: ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ച വയോധികമാർക്ക് സഹായം. മട്ടാഞ്ചേരിയിലെ വ്യവസായിയായ മുകേഷ് ജെയ്‌നാണ് സഹായവുമായി എത്തിയത്. വീട്ടിലെത്തി അരിയും പലചരക്കും സാധനങ്ങളും നൽകിയ ശേഷം മുകേഷ് ജെയ്ൻ പലചരക്ക് കടയിൽ മറിയക്കുട്ടിയും അന്നക്കുട്ടിയും നൽകാനുള്ള കടം തീർക്കുകയും ചെയ്തു. ഇരുവർക്കും ചട്ടയും മുണ്ടും സമ്മാനിച്ചു.
അടിമാലിയിലെ ഇരുന്നേറക്കറിലെ മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തിയാണ് വ്യവസായി സഹായം നൽകിയത്. ക്ഷേമപെൻഷൻ ലഭിച്ചാൽ മാത്രമെ പലചരക്ക് കടയിലെ കടം വീട്ടാനാകൂ എന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേതുടർന്ന് മുകേഷ് ജെയ്ൻ പലചരക്ക് കടയിലെ കടം തീർത്തു.
യാചനാസമരം നടത്തിയതിന് പിന്നലെ, മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് ദേശാഭിമാനിയിൽ വാർത്ത വന്നിരുന്നു. ഇതേതുടർന്ന് തന്നെ സഹായിക്കാൻ വന്നവർ പോലും തിരികെ പോയിരുന്നെന്ന് മറിയക്കുട്ടി ആരോപിച്ചിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.



