- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹാസ്യം കലർത്തിയ പ്രസംഗങ്ങളാണ് ജനങ്ങൾക്കിഷ്ടം; വിവാദങ്ങൾ ഒഴിവാക്കാൻ ഇപ്പോൾ സംസാരിക്കുന്നത് വളരെ ശ്രദ്ധയോടെന്ന് എം.മുകേഷ് എംഎൽഎ
തിരുവനന്തപുരം:താനിപ്പോൾ സംസാരിക്കുന്നത് ഏറെ ശ്രദ്ധയോടെ മാത്രമെന്ന് എം മുകേഷ് എംഎൽഎ.ഹാസ്യം കലർത്തിയ പ്രസംഗങ്ങളാണ് ജനങ്ങൾക്കിഷ്ടം വിഷയം ശ്രദ്ധിക്കപ്പെടാൻ അതിനോട് അനുബന്ധിച്ച തമാശ പറയാറുണ്ടെന്നും എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് സംസാരിക്കാറുള്ളതെന്നുമായിരുന്നു ഒരു അഭിമുഖത്തിനിടയിൽ മുകേഷിന്റെ പ്രതികരണം.
അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്.കരുതലോടെയാണ് സംസാരിക്കാറുള്ളതെന്നും എതിർപക്ഷത്തുള്ളവരെ വേദനിപ്പിക്കുന്ന പരാമർശം താൻ നടത്താറില്ലെന്നും മുകേഷ് വ്യക്തമാക്കി.നേരത്തെ തനിക്ക് വന്ന ഫോൺ കോളുകളോട് രാത്രിയിൽ പ്രതികരിച്ച മുകേഷിന്റെ സംസാരരീതിയടക്കം വിവാദത്തിലേക്ക് എത്തിയിരുന്നു.
Next Story




