- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തില്‍ നിന്നുള്ള സംഘടനകള്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരേ അവിടെ നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച്
കൂടല്ലൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ചില സംഘടനകള്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രതിഷേധിച്ച് കേരള അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്താനെത്തിയ തമിഴ്നാട് കര്‍ഷകരെ ലോവര്‍ ക്യാമ്പ് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞു.
പുതിയ ഡാം നിര്‍മ്മിക്കണം എന്നാവശ്യമുന്നയിച്ച് സേവ് ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കുമളി ബസ് സ്റ്റാന്‍ഡില്‍ അഡ്വ റസല്‍ ജോയിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് മാര്‍ച്ച് നടത്താന്‍ പുലര്‍ച്ചെ എത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച പെന്നിക്വിക്കിന്റെ ലോവര്‍ ക്യാമ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കുമളിയിലേക്ക് പ്രകടനമായി പുറപ്പെട്ട കര്‍ഷകരെ പൊലീസ് സംഘം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.