- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍കര്‍വ് പരിധിയായ 136 അടിയില്‍ എത്തി; ഇന്ന് ഡാം തുറക്കാന്‍ സാധ്യത; മൂവായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു; കനത്ത ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍കര്‍വ് പരിധിയായ 136 അടിയിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ച്ചയായ മഴയും ഡാമിലെ ജലനിരപ്പിന്റെ വര്‍ധനവും ആശങ്കയുയര്ത്തുന്നതിനാലാണ് ഈ തീരുമാനം.
ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ 135.25 അടി ആയി രേഖപ്പെടുത്തി. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ജനങ്ങളുടെ സുരക്ഷക്കായാണ് മുന്‍കരുതലായി ഷട്ടറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നത്. പകല്‍ സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കാവൂവെന്ന് തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വി.വിഗ്നേശ്വരി അറിയിച്ചു.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരില്‍ നിന്നും 883 കുടുംബങ്ങളിലായ 3,220 പേരെ നേരത്തെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചു. കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പഞ്ചോല പ്രദേശങ്ങളിലാണ് കൂടുതലായും സ്ഥലം മാറ്റം നടന്നത്. പുനരധിവാസം ആവശ്യമായവരുടെ സുരക്ഷക്കായി ഇരുപതിലധികം ക്യാമ്പുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
ജലനിരപ്പ് ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ പരിസരവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിന് രക്ഷാപ്രവര്ത്തനസേനയുടെ സഹായം തേടണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി.