- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈ ഉരുള്‍ ദുരന്തം; അഞ്ച് ശരീരഭാഗങ്ങള്‍ കൂടി സംസ്കരിച്ചു; പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്ക്കാരം
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങള്‍ കൂടി സംസ്കരിച്ചു. ചാലിയാറില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളാണ് പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്കരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രദേശത്ത് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര്‍ ഫോഴ്സ്,സിവില്‍ ഡിഫന്‍സ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാര്‍മല സ്കൂളിന്റെ പിറകില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ […]
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങള്‍ കൂടി സംസ്കരിച്ചു. ചാലിയാറില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളാണ് പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്കരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
പ്രദേശത്ത് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര്‍ ഫോഴ്സ്,സിവില്‍ ഡിഫന്‍സ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാര്‍മല സ്കൂളിന്റെ പിറകില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെത്തിയത്. മേഖലയിലെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോക്ടര്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള പഠനം തുടരുകയാണ്.