- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു; വടകരയിൽ ആരു നിന്നാലും കോൺഗ്രസ് ജയിക്കും; ഇനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ
കോഴിക്കോട്: ഇനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, വയനാട് നടന്ന കെപിസിസി ലീഡേഴ്സ് മീറ്റിലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.മുരളീധരനും ടി.ൻ. പ്രതാപനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുവരും തീരുമാനം തിരുത്തണമെന്ന് മറ്റ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കില്ലെന്ന് പറയുകയാണ് മുരളീധരൻ ഇപ്പോൾ.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിലും മുരളീധരൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന് ഊർജം നൽകുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു.ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല.അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരായ ജനവികാരം ശക്തമായതുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് ജയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സിപിഎമ്മിനാണ് സങ്കടമെന്നും മുരളീധരൻ പരിഹസിച്ചു.



